Friday, February 10, 2012

4

"ഹാ.. എന്താ ശ്യാം?? "
"നിങ്ങള്‍ ഇപ്പൊ എവിടെയാ??"
"ഞാനും ഭാര്യയും നോര്‍ത്തിലെ ബിഗ്‌ ബസാറിന്റെ മുന്‍പില്‍.. കുറച്ച ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്.. ശ്യാം കാര്യം പറഞ്ഞില്ല.."
"നിങ്ങള്‍ വേഗം അവിടുന്ന് മാറിക്കോ.. നിങ്ങളുടെ പിന്നാലെ പോലീസ് ഉണ്ട്"
"എന്റെ പിന്നാലെയോ? എന്തിനു?? "
"സംസാരിച്ചു കൊണ്ട് നില്‍ക്കാന്‍ സമയം ഇല്ല വിനായക്.. വേഗം അവിടുന്ന് മാറിക്കോ.. വൈകിട്ട് മറൈന്‍ ഡ്രൈവില്‍ വെച്ച് കാണാം.. ഈ നമ്പറില്‍ വിളിച്ചാല്‍ മതി.."
ഫോണ്‍ കട്ട്‌ ആയി... ആരൊക്കെയോ തന്നെ ശ്രദ്ധികുന്നതായി അവനു തോന്നി..
"എന്താ കാര്യം? ആരാ വിളിച്ചേ??" എന്നൊക്കെ അഞ്ജലി ചോദിക്കുന്നുണ്ടായിരുന്നു..
"അഞ്ജലി വാ.. പോകാം.. അവന്‍ പറഞ്ഞു.."
"എന്താ വിനു പെട്ടിന്നിങ്ങനെ ഒരു മനംമാറ്റം.."
"ഒന്നുമില്ല.. വരാന്‍ അല്ലെ പറഞ്ഞത്.."
അവള്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു..
ഓട്ടോയില്‍ കയറി അവള്‍ വീട്ടിലേക്കു തിരിച്ചു..
"എന്താ വിനു കാര്യം??"
"ഒന്നുമില്ല.. എനിക്ക് അത്യാവശ്യമായി ഓഫീസില്‍ ഒന്ന് പോണം.."
"ലീവ് ആണെന്നല്ലേ പറഞ്ഞത്?"
"ലീവ് ആണ്.. പക്ഷെ ഒരു അത്യാവശ്യം.."
"ചേട്ടാ, എന്നെ ആ കാണുന്ന ബസ്‌ സ്റ്റോപ്പില്‍ ഇറക്കിയെക്കണേ.." അവളോട്‌ സംസാരിക്കുന്നതിനിടെ അവന്‍ ഓട്ടോകാരനോട് പറഞ്ഞു.."
അഞ്ജലി വീട്ടില്‍ എത്തിയപ്പോ വീടിനു മുന്‍പില്‍ പോലീസ് ജീപ്പ്..
"ആരാ വിനായക്??"
"എന്റെ ഭര്‍ത്താവാണ്.." അഞ്ജലി തെല്ലു ഭയത്തോടെ മറുപടി പറഞ്ഞു..
"എന്താ സര്‍??"
"ഈ കാര്‍ത്തിക ആരാണ്?? "
"പുള്ളിക്കാരന്റെ ഒരു സുഹൃത്ത്‌ ആണ്."
"ഈ കാര്‍ത്തികയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി, നിങ്ങടെ ഭര്‍ത്താവിനോടൊപ്പം ആയിരുന്നു അവള്‍ ഇന്നലെ.. അയാള്‍ ഇപ്പൊ എവിടെ ഉണ്ട്??"
"ഓഫീസില്‍ പോകുന്നെന്നു പറഞ്ഞാണ് ഇങ്ങോട്ട് വരുംവഴി ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയത്‌.."
"പക്ഷെ അയാള്‍ ഇതേവരെ ഓഫീസില്‍ എത്തിയിട്ടില്ലലോ??"
"എനിക്കറിയില്ല സര്‍.."
"ഉം.. ശെരി.. വിളിപ്പിച്ചാല്‍ സ്റ്റേഷനില്‍ വരണം.. നിങ്ങളുടെ ഭര്‍ത്താവു വന്നാല്‍ സ്റ്റേഷനില്‍ വരാന്‍ പറയണം.."
"ശരി സര്‍.."
"അഞ്ജലി അകത്തേക്കോടി.. ഫോണ്‍ എടുത്തു വിനയകിനെ വിളിച്ചു.. അയാള്‍ ഫോണ്‍ എടുക്കുന്നില്ല.."

No comments:

Post a Comment