അവളെ സിറ്റി ടവറിന്റെ മുന്നിലിറക്കി അവന്‍ തൊട്ടടുത്തുള്ള ബാറിലേക്ക് കയറി.. അന്നും ഇന്നും അവന്റെ ബ്രാന്‍ഡ് ഗ്രീന്‍ ലേബല്‍ തന്നെ.. അന്നവന്‍ പതിവിലും കൂടുതല്‍ കുടിച്ചു.. പഴയതെന്തോക്കെയോ അവന്റെ മനസ്സിനുള്ളില്‍ നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു.. ആറാമത്തെ പെഗ് ഒറ്റവലിക്ക് മുഴുമിച്ചു അവന്‍ ബാറിന്റെ പുറത്തേക്കിറങ്ങി.. അഞ്ജലി ഒരുപാട് നേരമായി വിളിക്കുക ആണ്, അവന്‍ എടുത്തില്ല.. ബൈക്ക്-ല്‍ വീട്ടില്‍ എത്തിയപ്പോള്‍ അഞ്ജലി അവിടെ ഇല്ല.. അവള്‍ രാവിലെ പറഞ്ഞത് അവന്റെ മനസ്സില്‍ മുഴങ്ങാന്‍ തുടങ്ങി.. "ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍".. അവന്‍ അഞ്ജലിയുടെ ഫോണിലേക്ക് വിളിച്ചു, പക്ഷെ അവള്‍ ഫോണ്‍ എടുക്കുന്നില്ല.. അവന്‍ ഒരു സിഗരറ്റ് കത്തിച്ചു വലിക്കാന്‍ തുടങ്ങി.. പണ്ടെവിടെയോ ഉപേക്ഷിച്ചതായിരുന്നു ഈ സിഗരറ്റ് വലി, ഇന്നെന്തോ.. അവന്‍ കാര്‍ത്തികയെ വിളിച്ചു, അവള്‍ പരിധിക്ക് പുറത്താണ്.. അവളുടെ ഫ്ലാറ്റില്‍ റേഞ്ച് കിട്ടെണ്ടാതാണ്.. എന്തോ പന്തികേട് പോലെ.. അവളുടെ ഫ്ലാറ്റ് വരെ ഒന്ന് പോയാലോ?? ഇതിങ്ങനെ ആലോചിചിരിക്കെ അഞ്ജലി വീട്ടിലേക്കു വന്നു കേറി..
"ഓ വന്നോ? ഞാന്‍ ഒന്ന് ക്ഷേത്രത്തില്‍ പോയി.. രാവിലെ പറഞ്ഞിരുന്നു.. ഓര്‍മ്മയുണ്ടോ ആവോ?"
"മം.. ഉണ്ട് ഉണ്ട്.. "
"ഓ ഓര്മ ഉള്ലോണ്ടാകും അല്ലെ സമയത്ത് ഇങ്ങെതിയത്?" അവളുടെ ചോദ്യത്തില്‍ പരിഹാസച്ചുവ കലര്‍ന്നിരുന്നു..
"അല്പം തിരക്കായി പോയി അഞ്ജു"
"നല്ലോണം മോന്തിയിട്ടുണ്ടല്ലോ??"
"ഹേയ്.. കുറച്ചു.. "
"അതെനിക്ക് മനസിലാകുന്നുണ്ട്.."
അവന്‍ ഒന്ന് ചിരിച്ചു.. ഒന്നമര്‍ത്തി മൂളിയിട്ട് അവള്‍ അകത്തേക്ക് പോയി..
"നിനക്ക് ഷോപ്പിങ്ങിനു പോണം എന്ന് പറഞ്ഞില്ലേ?? നാളെ പോയിക്കളയാം.. "
"നാളെ ഓഫീസ് ഇല്ലേ?? "
"ഈ ആഴ്ച ലീവ് എടുക്കാമെന്ന് കരുതി.. "
"മം.. ശരി.." പുറത്തു കാണിച്ചില്ലെങ്കിലും അവള്‍ക്കു സന്തോഷം ആയപോലെ തോന്നി..
രാവിലെ അവള്‍ നല്ല സന്തോഷത്തില്‍ ആയിരുന്നു.. ഷോപ്പിങ്ങിനു പോകാന്‍ ഉള്ള സന്തോഷം ആയിരിക്കും.. അല്ലെങ്കിലും സ്വന്തം ഭര്‍ത്താവ് കൂടെ ഉള്ളപ്പോ അല്ലെ ഒരു ഭാര്യക്ക് സന്തോഷം..? പുറത്തു നിന്നും കാപ്പിയും കഴിച്ചു ബിഗ് ബസാറിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മൊബൈല്‍-ല്‍ ഒരു കാള്‍..
"ഹലോ.. ഞാന്‍ ശ്യാം ആണ്.."
No comments:
Post a Comment