സമയം 7 മണി.. അവന്റെ ടൈംപീസ് നിര്തത്തെ അടിച്ചു കൊണ്ടിരുന്നു.. ആരെയൊക്കെയോ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് അവന്‍ എണീറ്റ്.. അഞ്ജലി അടുക്കളയില്‍ തിരക്കിലാണ്, പതിവ് ചായ കിട്ടാത്തത് കൊണ്ട് അവന്‍ നേരെ അടുക്കളയിലോട്ട് പോയി.. അവള്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അടുക്കള ജോലികള്‍ ചെയ്യുന്നു.. അവള്‍ എന്താണ് പറയുന്നത് എന്ന് മനസിലാക്കുന്നതിനു മുന്‍പേ തന്നെ അവന്റെ ഫോണ്‍ ബെല്ലടിച്ചു.. അവന്‍ നേരെ ബെഡ്റൂമിലേക്ക് പോയി.. അതോടെ അഞ്ജലിയുടെ ശബ്ദം ഉയര്‍ന്നു കേട്ടു.. അവന്‍ ഫോണ്‍ എടുത്തു നോക്കി, കാര്‍ത്തികയാണ് വിളിക്കുന്നത്, ഇന്ന് അവളുടെ കൂടെ മാള്ളില്‍ ഷോപ്പിങ്ങിനു ചെല്ലാം എന്ന് ഉറപ്പു കൊടുത്തിരുന്നു.. ഫോണ്‍ എടുത്തു..
" എടാ നീ എണീറ്റോ? "
"ഉണര്ന്നത്തെ ഉള്ളെടി"
"നീ മറക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അതാ രാവിലെ തന്നെ വിളിച്ചത്.. 9 മണിക്ക് തന്നെ എത്തില്ലേ?"
"ഹാ.. എത്താമെടി "
"അപ്പൊ ബൈ "
ഫോണ്‍ വെയ്കുന്നതിനും മുന്‍പേ തന്നെ അഞ്ജലി പുറകില്‍ എത്തി.. "എങ്ങോട്ടാ ഇന്ന് കറക്കം?? "
പെട്ടന്നുള്ള ചോദ്യത്തിന് മുന്‍പില്‍ അവന്‍ പതറിയെങ്കിലും പെട്ടന്ന് തന്നെ അവന്‍ മറുപടി പറഞ്ഞു " ഇന്ന് ഒരു project ന്റെ implementation ഉണ്ട്.. അതിനു പോകുവാ.."
"ഞായറാഴ്ചയും implementation അല്ലെ?? "
"എടി ഇതൊരു അത്യാവശ്യ പ്രൊജക്റ്റ് ആയിപ്പോയി.. അതാ.. "
"അവളും കാണുമല്ലോ കൂടെ?? അല്ലെ?? "
"അവളും ഉണ്ട്.."
"എന്നെയും കൊണ്ട് എവിടെങ്കിലും ഒന്ന് പോകാന്‍ പറഞ്ഞാല്‍ സമയം ഇല്ല, താല്പര്യം ഇല്ല അങ്ങനെ എന്തൊക്കെ കേള്‍ക്കണം.. അവളെയും കൊണ്ട് എവിടെ പോകാനും താല്പര്യം ആണല്ലോ.. "
"നീ മിണ്ടാതിരിക്ക് , പോയി ചായയോ വല്ലതും ഉണ്ടെങ്കില്‍ എടുത്തോണ്ട് താ. "
"എനിക്ക് എന്നും ഇവിടെ അടുക്കളയില്‍ കിടക്കാനെ പറഞ്ഞിട്ടുള്ളൂ.. ഭര്‍ത്താവു മറ്റൊരുതിയേം കൊണ്ട് എല്ലായിടത്തും കറങ്ങുന്നത് കാണേണ്ട ഒരു വിധി.. അതെനിക്ക് മാത്രമേ കാണൂ.. ചുമ്മാതല്ല അവളെ അവള്‍ടെ ഭര്‍ത്താവു അവളെ കളഞ്ഞിട്റ്റ് പോയത്.. ദാ ചായ.. "
"നീ അവള്‍ടെ കാര്യം ഒന്നും പറയണ്ട.. ഹാ പിന്നെ ഞാന്‍ ഉച്ചയ്ക്ക് കഴിക്കാന്‍ ഉണ്ടാകില്ല.. "
"അതും അവള്‍ടെ കൂടെ ആയിരിക്കും.. അല്ലെ?? "
"ആണെങ്കില്‍?? ഉം.. ഞാന്‍ ഓഫീസ് മെസ്സില്‍ നിന്നും കഴിച്ചോളാം.."
"ഓ ശരി.."
അവള്‍ പോയി.. അവന്‍ വേഗം കുളിച്ചു ഒരുങ്ങി ഇറങ്ങി.. കാപ്പി പോലും മുഴുമിക്കാതെ അവന്‍ ഇറങ്ങി.. വൈകിട്ട് ഒരല്പം നേരത്തെ വരുമോ? നമുക്ക് ഒന്ന് ക്ഷേത്രത്തില്‍ പോകാമായിരുന്നു.. അവന്‍ മറുപടി ഒന്നും പറയാതെ ബൈക്ക് ഉം എടുത്തു പുറത്തേക്കു ഇറങ്ങി..
No comments:
Post a Comment