Tuesday, January 17, 2012

3

അവളെ സിറ്റി ടവറിന്റെ മുന്നിലിറക്കി അവന്‍ തൊട്ടടുത്തുള്ള ബാറിലേക്ക് കയറി.. അന്നും ഇന്നും അവന്റെ ബ്രാന്‍ഡ്‌ ഗ്രീന്‍ ലേബല്‍ തന്നെ.. അന്നവന്‍ പതിവിലും കൂടുതല്‍ കുടിച്ചു.. പഴയതെന്തോക്കെയോ അവന്റെ മനസ്സിനുള്ളില്‍ നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു.. ആറാമത്തെ പെഗ് ഒറ്റവലിക്ക് മുഴുമിച്ചു അവന്‍ ബാറിന്റെ പുറത്തേക്കിറങ്ങി.. അഞ്ജലി ഒരുപാട് നേരമായി വിളിക്കുക ആണ്, അവന്‍ എടുത്തില്ല.. ബൈക്ക്-ല്‍ വീട്ടില്‍ എത്തിയപ്പോള്‍ അഞ്ജലി അവിടെ ഇല്ല.. അവള്‍ രാവിലെ പറഞ്ഞത് അവന്റെ മനസ്സില്‍ മുഴങ്ങാന്‍ തുടങ്ങി.. "ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍".. അവന്‍ അഞ്ജലിയുടെ ഫോണിലേക്ക് വിളിച്ചു, പക്ഷെ അവള്‍ ഫോണ്‍ എടുക്കുന്നില്ല.. അവന്‍ ഒരു സിഗരറ്റ് കത്തിച്ചു വലിക്കാന്‍ തുടങ്ങി.. പണ്ടെവിടെയോ ഉപേക്ഷിച്ചതായിരുന്നു ഈ സിഗരറ്റ് വലി, ഇന്നെന്തോ.. അവന്‍ കാര്‍ത്തികയെ വിളിച്ചു, അവള്‍ പരിധിക്ക് പുറത്താണ്.. അവളുടെ ഫ്ലാറ്റില്‍ റേഞ്ച് കിട്ടെണ്ടാതാണ്.. എന്തോ പന്തികേട്‌ പോലെ.. അവളുടെ ഫ്ലാറ്റ് വരെ ഒന്ന് പോയാലോ?? ഇതിങ്ങനെ ആലോചിചിരിക്കെ അഞ്ജലി വീട്ടിലേക്കു വന്നു കേറി..
"ഓ വന്നോ? ഞാന്‍ ഒന്ന് ക്ഷേത്രത്തില്‍ പോയി.. രാവിലെ പറഞ്ഞിരുന്നു.. ഓര്‍മ്മയുണ്ടോ ആവോ?"
"മം.. ഉണ്ട് ഉണ്ട്.. "
"ഓ ഓര്മ ഉള്ലോണ്ടാകും അല്ലെ സമയത്ത് ഇങ്ങെതിയത്?" അവളുടെ ചോദ്യത്തില്‍ പരിഹാസച്ചുവ കലര്‍ന്നിരുന്നു..
"അല്പം തിരക്കായി പോയി അഞ്ജു"
"നല്ലോണം മോന്തിയിട്ടുണ്ടല്ലോ??"
"ഹേയ്.. കുറച്ചു.. "
"അതെനിക്ക് മനസിലാകുന്നുണ്ട്.."
അവന്‍ ഒന്ന് ചിരിച്ചു.. ഒന്നമര്‍ത്തി മൂളിയിട്ട് അവള്‍ അകത്തേക്ക് പോയി..
"നിനക്ക് ഷോപ്പിങ്ങിനു പോണം എന്ന് പറഞ്ഞില്ലേ?? നാളെ പോയിക്കളയാം.. "
"നാളെ ഓഫീസ് ഇല്ലേ?? "
"ഈ ആഴ്ച ലീവ് എടുക്കാമെന്ന് കരുതി.. "
"മം.. ശരി.." പുറത്തു കാണിച്ചില്ലെങ്കിലും അവള്‍ക്കു സന്തോഷം ആയപോലെ തോന്നി..

രാവിലെ അവള്‍ നല്ല സന്തോഷത്തില്‍ ആയിരുന്നു.. ഷോപ്പിങ്ങിനു പോകാന്‍ ഉള്ള സന്തോഷം ആയിരിക്കും.. അല്ലെങ്കിലും സ്വന്തം ഭര്‍ത്താവ് കൂടെ ഉള്ളപ്പോ അല്ലെ ഒരു ഭാര്യക്ക് സന്തോഷം..? പുറത്തു നിന്നും കാപ്പിയും കഴിച്ചു ബിഗ്‌ ബസാറിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മൊബൈല്‍-ല്‍ ഒരു കാള്‍..
"ഹലോ.. ഞാന്‍ ശ്യാം ആണ്.."

Sunday, January 15, 2012

2

സിറ്റി ടവറിന്റെ മുന്നിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും കാര്‍ത്തികയെയും ബൈക്ക്-ല്‍ കയറ്റി മാളിലേക്ക് പോകുന്നതിനിടെ ഫോണ്‍-ല്‍ അഞ്ജലിയുടെ കാള്‍..
"ഓഫീസില്‍ എത്തിയോ?"
"ഇല്ല അഞ്ജു, പോയ്കൊണ്ടിരികുന്നതെ ഉള്ളു.. എന്താ കാര്യം?"
"അല്ല ജോലിത്തിരക്ക് കുറവാണെങ്കില്‍ നേരത്തെ വരുമോ?"
"ഞാന്‍ നോക്കട്ടെ.. ശരി.."
അവന്‍ ഫോണ്‍-ല്‍ സംസരികുന്നത് ശ്രദ്ധിച്ച കാര്‍ത്തിക അവനോട് ബൈക്ക്-ന്റെ പുറകില്‍ ഇരുന്നുകൊണ്ട് അവനോടു സംസാരിക്കാന്‍ തുടങ്ങി..
"അഞ്ജുവിനോട് എന്തിനാ കള്ളം പറഞ്ഞത്?"
"സത്യം പറഞ്ഞിട്ടെന്തിനാ?? സത്യത്തിനൊന്നും ഒരു വിലയും ഇല്ല എന്ന് നിനക്ക് നിന്റെ അനുഭവം കൊണ്ട് തന്നെ മനസിലായില്ലേ??"
"അത് ശരിയാ.. എങ്കിലും.."
"ഒരു എങ്കിലും ഇല്ല.. ഈ ഒരു ദിവസം എങ്കിലും ഞാന്‍ നിന്റെ കൂടെ ചിലവഴിചില്ലെങ്കില്‍.. എന്തോ എന്റെ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലണ്ടാകും"
അതിനു മറുപടിയെന്നോണം കാര്‍ത്തിക ഒന്ന് മൂളുക മാത്രം ചെയ്തു..
"ശ്യാം പിന്നീട് എന്നെങ്കിലും വിളിച്ചിട്ടുണ്ടോ?"
അവള്‍ ഇല്ല എന്ന അര്‍ഥത്തില്‍ തലയാട്ടുന്നത് മിററിലൂടെ അവനു കാണാമായിരുന്നു..
"ദാമ്പത്യത്തില്‍ ഒന്നും ഒളിക്കരുത് എന്നൊക്കെ പറയുന്നത് വെറുതെയാ.. " അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞത്‌ അവന്‍ ശ്രദ്ധിച്ചു..

മാളിന്റെ മുകളിലുള്ള ശീതികരിച്ച restaurant -ല്‍ ഇരുന്നപ്പോള്‍ 2 പേരുടെയും കണ്ണുകളിലൂടെ എന്തൊക്കെയോ കടന്നുപോയ്കൊണ്ടിരുന്നു.. അവര്‍ക്കിടയിലെ മൗനത്തെ തകര്‍ത്തു കൊണ്ട് അവന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. വീണ്ടും അഞ്ജു തന്നെയാണ്...

"വൈകിട്ട് നേരത്തെ എത്തുമോ ഇല്ലയോ? "
അവളുടെ സ്വരത്തില്‍ കാര്‍ക്കശ്യം നിറഞ്ഞിരുന്നു..
"അഞ്ജു അത്.. " പറഞ്ഞു തീര്‍ക്കും മുന്‍പേ മറുപടി വന്നു..
"എന്റെ കൂടെ ചിലവഴിക്കാന്‍ സമയം ഉണ്ടോ എന്ന് എനിക്ക് ഇന്ന് അറിയണം.. അവള്‍ക്കു വേണ്ടി ചിലവഴിക്കാന്‍ സമയം ഉണ്ടല്ലോ.. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍.. രണ്ടില്‍ ഒരാള്‍ മതി.. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം.."
ഫോണ്‍ കട്ടായി..

"അഞ്ജു ദേഷ്യപെട്ടു അല്ലെ?? സാരമില്ല നീ പോയ്കോടാ.. ഇന്നത്തെ ദിവസം ഞാന്‍ ഇവിടെ ആണ് ചിലവഴിക്കാറു.. ഹാ നിനക്ക് അറിയാമല്ലോ.. "
"വേണ്ട.. എന്ത് വന്നാലും ഞാന്‍ പോകുന്നില്ല.. നീ വാ നമുക്കൊന്ന് നടന്നിട്ട് വരാം.."

അവര്‍ പുറത്തേക്കു ഇറങ്ങി.. കായല്‍ക്കര ലക്ഷ്യമാക്കി നടന്നു.. ഈ നഗരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം അവിടെ ആണ്..

"നിനക്ക് ഞാനിപ്പോ ഒരു ഭാരം ആണെന്ന് അറിയാം.. അഞ്ജുവിന് നമ്മുടെ ബന്ധം ഇഷ്ടവുമല്ല.. നീ എന്തിനാ എന്നെ ഇപ്പോഴും ഇങ്ങനെ സഹികുന്നത്"
"ഹേയ് അങ്ങനെ ഒന്നും ഇല്ല.. "

അവര്‍ കൂടുതല്‍ സംസാരിച്ചില്ല.. നേരം പോയ്കൊണ്ടിരുന്നു.. അഴിച്ചു വിട്ട കുതിരയെ കണക്കെ..
"നേരം ഒരുപാടായി നമുക്ക് പോകണ്ടേ??" അവന്റെ ശബ്ദം കേട്ടാണ് അവള്‍ യാതര്ധ്യതിലേക്കു മടങ്ങി വന്നത്..
"പോകാം.."
അവളെയും ബൈക്ക്-ന്റെ പിന്നിലിരുത്തി നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ പായുമ്പോള്‍ അവന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു..

1

സമയം 7 മണി.. അവന്റെ ടൈംപീസ്‌ നിര്തത്തെ അടിച്ചു കൊണ്ടിരുന്നു.. ആരെയൊക്കെയോ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് അവന്‍ എണീറ്റ്‌.. അഞ്ജലി അടുക്കളയില്‍ തിരക്കിലാണ്, പതിവ് ചായ കിട്ടാത്തത് കൊണ്ട് അവന്‍ നേരെ അടുക്കളയിലോട്ട് പോയി.. അവള്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അടുക്കള ജോലികള്‍ ചെയ്യുന്നു.. അവള്‍ എന്താണ് പറയുന്നത് എന്ന് മനസിലാക്കുന്നതിനു മുന്‍പേ തന്നെ അവന്റെ ഫോണ്‍ ബെല്ലടിച്ചു.. അവന്‍ നേരെ ബെഡ്റൂമിലേക്ക്‌ പോയി.. അതോടെ അഞ്ജലിയുടെ ശബ്ദം ഉയര്‍ന്നു കേട്ടു.. അവന്‍ ഫോണ്‍ എടുത്തു നോക്കി, കാര്‍ത്തികയാണ് വിളിക്കുന്നത്, ഇന്ന് അവളുടെ കൂടെ മാള്ളില്‍ ഷോപ്പിങ്ങിനു ചെല്ലാം എന്ന് ഉറപ്പു കൊടുത്തിരുന്നു.. ഫോണ്‍ എടുത്തു..
" എടാ നീ എണീറ്റോ? "
"ഉണര്ന്നത്തെ ഉള്ളെടി"
"നീ മറക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അതാ രാവിലെ തന്നെ വിളിച്ചത്.. 9 മണിക്ക് തന്നെ എത്തില്ലേ?"
"ഹാ.. എത്താമെടി "
"അപ്പൊ ബൈ "

ഫോണ്‍ വെയ്കുന്നതിനും മുന്‍പേ തന്നെ അഞ്ജലി പുറകില്‍ എത്തി.. "എങ്ങോട്ടാ ഇന്ന് കറക്കം?? "
പെട്ടന്നുള്ള ചോദ്യത്തിന് മുന്‍പില്‍ അവന്‍ പതറിയെങ്കിലും പെട്ടന്ന് തന്നെ അവന്‍ മറുപടി പറഞ്ഞു " ഇന്ന് ഒരു project ന്റെ implementation ഉണ്ട്.. അതിനു പോകുവാ.."
"ഞായറാഴ്ചയും implementation അല്ലെ?? "
"എടി ഇതൊരു അത്യാവശ്യ പ്രൊജക്റ്റ്‌ ആയിപ്പോയി.. അതാ.. "
"അവളും കാണുമല്ലോ കൂടെ?? അല്ലെ?? "
"അവളും ഉണ്ട്.."
"എന്നെയും കൊണ്ട് എവിടെങ്കിലും ഒന്ന് പോകാന്‍ പറഞ്ഞാല്‍ സമയം ഇല്ല, താല്പര്യം ഇല്ല അങ്ങനെ എന്തൊക്കെ കേള്‍ക്കണം.. അവളെയും കൊണ്ട് എവിടെ പോകാനും താല്പര്യം ആണല്ലോ.. "
"നീ മിണ്ടാതിരിക്ക് , പോയി ചായയോ വല്ലതും ഉണ്ടെങ്കില്‍ എടുത്തോണ്ട് താ. "
"എനിക്ക് എന്നും ഇവിടെ അടുക്കളയില്‍ കിടക്കാനെ പറഞ്ഞിട്ടുള്ളൂ.. ഭര്‍ത്താവു മറ്റൊരുതിയേം കൊണ്ട് എല്ലായിടത്തും കറങ്ങുന്നത് കാണേണ്ട ഒരു വിധി.. അതെനിക്ക് മാത്രമേ കാണൂ.. ചുമ്മാതല്ല അവളെ അവള്‍ടെ ഭര്‍ത്താവു അവളെ കളഞ്ഞിട്റ്റ് പോയത്.. ദാ ചായ.. "
"നീ അവള്‍ടെ കാര്യം ഒന്നും പറയണ്ട.. ഹാ പിന്നെ ഞാന്‍ ഉച്ചയ്ക്ക് കഴിക്കാന്‍ ഉണ്ടാകില്ല.. "
"അതും അവള്‍ടെ കൂടെ ആയിരിക്കും.. അല്ലെ?? "
"ആണെങ്കില്‍?? ഉം.. ഞാന്‍ ഓഫീസ് മെസ്സില്‍ നിന്നും കഴിച്ചോളാം.."
"ഓ ശരി.."
അവള്‍ പോയി.. അവന്‍ വേഗം കുളിച്ചു ഒരുങ്ങി ഇറങ്ങി.. കാപ്പി പോലും മുഴുമിക്കാതെ അവന്‍ ഇറങ്ങി.. വൈകിട്ട് ഒരല്പം നേരത്തെ വരുമോ? നമുക്ക് ഒന്ന് ക്ഷേത്രത്തില്‍ പോകാമായിരുന്നു.. അവന്‍ മറുപടി ഒന്നും പറയാതെ ബൈക്ക് ഉം എടുത്തു പുറത്തേക്കു ഇറങ്ങി..